India

സ്ഥാനമാനങ്ങൾ മുഖ്യം !! ഡിഎംകെയിൽ നിന്ന് മറുകണ്ടം ചാടി കോൺഗ്രസ് !! ടിവികെയ്ക്ക് പിന്തുണ നൽകും; മന്ത്രിസ്ഥാനം അടക്കം ആവശ്യപ്പെട്ടേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് . കോൺഗ്രസ് നിയമസഭാ കക്ഷിയും തമിഴ്‌നാട് പി.സി.സിയും എടുത്ത ഈ തീരുമാനം സഖ്യ കക്ഷിയായിരുന്ന ഡിഎംകെയും തള്ളി സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിനാണ് വഴിതുറന്നിരിക്കുന്നത്.

നിലവിൽ 107 സീറ്റുകളുള്ള ടി.വി.കെക്ക് കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ അംഗസംഖ്യ 112 ആയി ഉയരും. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ ആറ് അംഗങ്ങളുടെ പിന്തുണ കൂടി വിജയ്‍ക്ക് ആവശ്യമാണ്. ഇതിനായി വി.സി.കെ, സി.പി.ഐ, സി.പി.എം തുടങ്ങിയ പാർട്ടികളുമായി വിജയ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഈ പാർട്ടികൾ കൂടി പിന്തുണ നൽകുകയാണെങ്കിൽ സഖ്യത്തിന് 119 സീറ്റുകളുടെ പിന്തുണയോടെ സുരക്ഷിതമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും. ലോക്‌സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മതേതരവും പുരോഗമനപരവുമായ ഒരു ഭരണം കാഴ്ചവെക്കുമെന്ന് വിജയ്‌യും രാഹുൽ ഗാന്ധിയും സംയുക്തമായി ഉറപ്പുനൽകി.

ആറ് പതിറ്റാണ്ടിലേറെയായി തമിഴ്‌നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്തുകൊണ്ടാണ് വിജയ്‌യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഡി.എം.കെ 59 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലേക്കും ചുരുങ്ങി. മത്സരിച്ച തൃശ്ശിനാപ്പള്ളി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിൽ വിജയ് ഉജ്ജ്വല വിജയം നേടിയിരുന്നു. ഇതിൽ പെരമ്പൂർ നിലനിർത്തി തൃശ്ശിനാപ്പള്ളി ഈസ്റ്റ് അദ്ദേഹം ഒഴിഞ്ഞേക്കുമെന്നാണ് സൂചന

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

20 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

21 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

22 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

22 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

23 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago