ചാണ്ടി ഉമ്മൻ
ദില്ലി : കെപിസിസി പുനഃസംഘടനയിലെ വിവാദങ്ങൾക്കും പ്രതിഷേധനകൾക്കുമിടയിൽ ചാണ്ടി ഉമ്മന് എഐസിസി പദവി നൽകി ഒത്തുതീർപ്പ് ശ്രമവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ടാലന്റ് ഹണ്ട് കോർഡിനേറ്റർ സ്ഥാനത്തിന് പുറമെ മേഘാലയുടെയും അരുണാചലിന്റെയും ചുമതലയുമാണ് ചാണ്ടി ഉമ്മന് നൽകിയിരിക്കുന്നതെന്ന് എഐസിസി മീഡിയ വിഭാഗം തലവൻ പവൻ ഖേര വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് അപ്രതീക്ഷിതമായി തന്നെ പുറത്താക്കിയതിൽ ചാണ്ടി ഉമ്മൻ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയം രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നതോടെയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം വനിതാ നേതാവ് ഷമാ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകി. പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് ഷമ മുഹമ്മദായിരുന്നു. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…