Post-mortem of three people who died after being hit by a train in Shornur today. Search for Lakshmana will continue
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ്. ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു.അപകടത്തിൽ ലക്ഷ്മണൻ എന്ന തൊഴിലാളിയെ കാണാതായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊർണൂർ പൊലീസ് അന്വേഷണം തുടരുകയാണ്.തങ്ങളുടെ അനുമതിയില്ലാതെ ഇവർ ട്രാക്കിലൂടെ നടക്കുകയായിരുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ, സംഭവത്തിൽ റെയിൽവേ വിഭാഗത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയാണ്.ഇന്നലെ വൈകുന്നരേം മൂന്ന് മണിക്ക് ശേഷമായിരുന്നു ദാരുണസംഭവം. പുഴയുടെ മറുകരയിൽ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് മാലിന്യം എടുത്ത് നടന്നുവരികയായിരുന്ന 10 തൊഴിലാളികളിൽ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഷൊർണൂർ റെയിൽവേ പാലത്തിൽവെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…