General

ഇസ്ലാമിസ്റ്റുകളുടെ ന്യുനപക്ഷ വേട്ട അവസാനിപ്പിക്കണം. സംരക്ഷണമൊരുക്കണം’ ബംഗ്ലാദേശ് തലസ്ഥാനത്ത് പടുകൂറ്റൻ ഹൈന്ദവ പ്രതിഷേധറാലി

മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കൾ റാലി നടത്തി.പതിനായിരക്കണക്കിന് ന്യൂനപക്ഷ ഹിന്ദുക്കളാണ് റാലിയിൽ പങ്കെടുത്തത് .ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹിന്ദു സമുദായ നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും നിർത്തലാക്കണമെന്നും അവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.ഹിന്ദു സമുദായ നേതാക്കൾക്കെതിരായ രാജ്യദ്രോഹ കേസുകൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു .തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കികൊണ്ടാണ് റാലി നടത്തിയത്.തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിൽ ഏകദേശം 30,000 ഹിന്ദുക്കളാണ് പ്രകടനം നടത്തിയത്

അതേസമയം ഓഗസ്റ്റ് ആദ്യം മുതൽ ഹിന്ദുക്കൾക്കെതിരെ ആയിരക്കണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്.ഇടക്കാല സർക്കാർ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഇസ്ലാമിസ്റ്റുകൾ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു.രാജ്യത്തെ ഏകദേശം 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനം ഹിന്ദുക്കളും, 91 ശതമാനം മുസ്‌ലിങ്ങളുമാണ്. രാജ്യത്തെ സ്വാധീനമുള്ള ന്യൂനപക്ഷ ഗ്രൂപ്പാണ് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്‌റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ. ബംഗ്ലാദേശില്‍ നിലവിലുള്ള ഇടക്കാല സർക്കാർ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പാടുപെടുന്നതിനാൽ, ആഗസ്‌റ്റ് 4 മുതൽ ഹിന്ദുക്കൾക്കെതിരെ 2,000ത്തിലധികം ആക്രമണങ്ങൾ നടന്നതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നിയമം, ന്യൂനപക്ഷ മന്ത്രാലയം, ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തൽ നടപടികൾ വിചാരണ ചെയ്യാനുള്ള ട്രൈബ്യൂണൽ തുടങ്ങി എട്ട് ആവശ്യങ്ങളുമായി ഹിന്ദു പ്രവർത്തകർ ആഗസ്‌റ്റ് മുതൽ തലസ്ഥാനമായ ധാക്കയിലും മറ്റിടങ്ങളിലും പ്രതിഷേധ റാലികൾ നടത്തിവരികയാണ്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

21 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

21 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

21 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago