നവരാത്രിയോടനുബന്ധിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വന്‍ സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍ ; പോസ്റ്റ് ഓഫീസിലെ സ്‌കീമുകളുടെ പുതിയ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

ദില്ലി ; ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വന്‍ സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് .പുതുക്കിയ പലിശ നിരക്കുകൾ പുറത്തിറക്കി . ഒരു സ്‌കീമിന്റെ മെച്യൂരിറ്റി കാലയളവിലും മാറ്റമുണ്ട് . റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ച്ചയായി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്. ഇത് കണക്കിലെടുത്താണ് ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. 27 മാസത്തിന് ശേഷമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതിയ നിരക്ക് അനുസരിച്ച്, മൂന്ന് വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 5.8 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമാക്കി. അതേ സമയം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീമിന് (എസ്സിഎസ്എസ്) ഇപ്പോള്‍ 7.6 ശതമാനം പലിശ ലഭിക്കും. ഇതുവരെ, ഈ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിച്ചിരുന്നു.

പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ പദ്ധതിയായ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് രണ്ട് മാറ്റങ്ങളുണ്ട്. ഈ സ്‌കീമില്‍ ലഭ്യമായ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ, കിസാന്‍ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് കുറച്ചു. കിസാന്‍ വികാസ് പത്ര സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം പലിശ ലഭിക്കും. അതേ സമയം, ഈ സ്‌കീം ഇപ്പോള്‍ 124 മാസത്തിന് പകരം 123 മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകും. പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്റെ പലിശ നിരക്ക് 6.6% ല്‍ നിന്ന് 6.7% ആയി ഉയര്‍ത്തി.

2022-23 സാമ്പത്തിക വര്‍ഷത്തിൽ ഈ സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് സര്‍ക്കാര്‍ അവലോകനം ചെയ്യും. 27 മാസത്തിന് ശേഷമാണ് ഈ പദ്ധതികളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എന്നിരുന്നാലും, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശയില്‍ സര്‍ക്കാര്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്ന റിപ്പോ നിരക്ക് കാരണം, സര്‍ക്കാര്‍ സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ വര്‍ദ്ധിപ്പിച്ചു. റിസര്‍വ് ബാങ്കിന് വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

B4 Admin

Recent Posts

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

46 minutes ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

2 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

3 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

3 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

15 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

15 hours ago