നവരാത്രി ദിനത്തിൽ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹം ഉണ്ടോ ? രാജ്യത്തെ ഏതൊക്കെ നഗരങ്ങള്‍ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാമെന്ന് പറയാം.

രാജ്യത്തുടനീളം വ്യത്യസ്ത രീതികളില്‍ നവരാത്രി മഹോത്സവം ആഘോഷിക്കപ്പെടുന്നു. തിന്‍മയ്ക്കുമേല്‍ നന്‍മ നേടിയ വിജയത്തെ ആഘോഷമാക്കുന്ന ഏറ്റവും ആദരണീയമായ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണിത്. നവരാത്രി വേളയില്‍ പുണ്യദർശനം തേടി രാജ്യത്തെ ഏതൊക്കെ നഗരങ്ങള്‍ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാമെന്ന് പറയാം.

ഉത്സവ വേളയില്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജമ്മു കശ്മീരിലെ കത്ര തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. നവരാത്രി ഉത്സവ വേളയില്‍, ഇവിടെയുള്ള മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം പുതിയ പുഷ്പങ്ങളാലും വിളക്കുകളാലും ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. നവരാത്രി ദിനങ്ങളില്‍ ഇവിടെ വേറിട്ടൊരു ഭംഗിയുണ്ട്.

നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ദുര്‍ഗയുടെ എല്ലാ രൂപങ്ങളുടെയും ആരതിയോടെയാണ്. തുടര്‍ന്ന് സ്ത്രീ-പുരുഷ ഭേദമന്യെ എല്ലാവരും നൃത്തം ചെയ്യും. തയ്യാറാക്കുന്ന ദേവീ വിഗ്രഹങ്ങള്‍ക്ക് ചുറ്റുമായാണ് ദണ്ഡിയ നൃത്തം ചെയ്യുന്നത്. നവരാത്രി ദിനത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അഹമ്മദാബാദ്.

വാരണാസിയിൽ വിളക്കുകൾ കത്തിക്കുകയും ഒമ്പത് ദിവസത്തേക്ക് നഗരത്തിലുടനീളം രാമചരിതമാനസ് ആലപിക്കുകയും ചെയ്യുന്നു. നവരാത്രി കാലത്ത് നടക്കുന്ന രാംലീലയാണ് ഏറ്റവും ആവേശകരമായ ഭാഗം. തിന്മയുടെ മേല്‍ നന്മയെ ആഘോഷിക്കാന്‍ അവസാന ദിവസം രാവണന്റെ കോലം കത്തിക്കുന്നിടം.

നവരാത്രി കാലത്ത് വിജയവാഡയിലെ കനക ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ധാരാളം നാട്ടുകാരും വിനോദസഞ്ചാരികളും എത്താറുണ്ട്. അവിടെ വിഗ്രഹം എല്ലാ ദിവസവും വ്യത്യസ്ത രൂപങ്ങളില്‍ അണിയിച്ചൊരുക്കുന്നു. കൃഷ്ണ നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 9 ദിവസങ്ങള്‍ക്ക് ശേഷം, ദുര്‍ഗ്ഗാ മാതാവിന്റെ വിഗ്രഹം പുഷ്പങ്ങളോടൊപ്പം ഈ നദിയില്‍ നിമജ്ജനം ചെയ്യുന്നു. ഇവിടെ നവരാത്രിയെ ബത്തുകമ്മ പാണ്ഡുഗ എന്നാണ് വിളിക്കുന്നത്.

നവരാത്രി സമയത്ത് ദേവഭൂമി അല്ലെങ്കില്‍ ‘ദൈവങ്ങളുടെ നാട്’ ഉത്തരാഖണ്ഡ് വളരെ മനോഹരമായി കാണപ്പെടുന്നു. നവരാത്രി കാലത്ത് ഇവിടെ സന്ദര്‍ശിക്കണം. നൈനാ ദേവി, കാസര്‍ ദേവി, ധാരി ദേവി, മാന്‍സ ദേവി, ചണ്ഡി ദേവി എന്നീ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. അതിനാല്‍, ഉത്തരാഖണ്ഡ് ദേവിയുടെ അനുഗ്രഹം തേടുന്ന ഭക്തര്‍ക്ക് ഏറ്റവും നല്ല സ്ഥലമായി കരുതിപ്പോരുന്നു.

ദുര്‍ഗ്ഗാ പൂജ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പശ്ചിമ ബംഗാളിനെ കുറിച്ചാണ്. എത്തുമ്പോള്‍ തന്നെ നൂറുകണക്കിന് ദുര്‍ഗാപൂജ പന്തലുകളാല്‍ നഗരം അലങ്കരിച്ചിരിക്കുന്നു. നവരാത്രി വന്നാലുടന്‍ ഇവിടെ പന്തലുകള്‍ പലതരത്തില്‍ അലങ്കരിക്കും. ഈ സമയത്ത് ഭക്തര്‍ ഭക്ഷണം കഴിച്ചും പൂജിച്ചും അലങ്കരിച്ചും ഉത്സവം ആഘോഷിക്കുന്നു. എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍, ചുവന്ന നെറ്റിചുട്ടി, പൂക്കള്‍, ആഭരണങ്ങള്‍ എന്നിവകൊണ്ട് വിഗ്രഹങ്ങള്‍ അലങ്കരിക്കുന്നു.

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 min ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

19 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

49 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

52 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

58 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago