ഈ കോവിഡ് കാലത്ത് സാമ്പത്തിക സുരക്ഷാ നടപടികളില് പ്രധാനമാണ് ലൈഫ് ഇന്ഷൂറന്സ്. ചെറിയൊരു തുക എന്നും നാളേക്കായി കരുതുന്നത് നമുക്കൊപ്പമുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സഹായിക്കും. എന്നാല് സാമ്പത്തിക പ്രതിസന്ധികള് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില് നമ്മള് തെരഞ്ഞെടുക്കുന്ന പോളിസികളും നമ്മുടെ വരുമാനത്തിനൊത്തത് ആകണം. ചെറിയ പ്രീമിയം തുകയില് തുടങ്ങാവുന്ന എന്നാല് മെച്ചപ്പെട്ട ആദായം ലഭിക്കുന്ന പോളിസിയാണ് നല്ലത്. അത്തരത്തിലൊന്നാണ് പോസ്റ്റല് ലൈഫ് ഇന്ഷൂറന്സ്
പോസ്റ്റല് ലൈഫ് ഇന്ഷൂറന്സ്
കേന്ദ്രസര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫീസ്,എല്ഐസി എന്നീ സ്ഥാപനങ്ങളാണ് പോസ്റ്റല് ലൈഫ് ഇന്ഷൂറന്സ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റല് ലൈഫ് ഇന്ഷൂറന്സ് പോളിസികളുടെ പ്രധാന പ്രത്യേകത ഏറ്റവും ചുരുങ്ങിയ പ്രീമിയം തുകയില് ആരംഭിക്കാമെന്നതാണ്. ആറുതരം പോളിസികളാണ് ഈ വിഭാഗത്തിലുള്ളത്. സുരക്ഷ,സന്തോഷ് ,സുവിധ,സുമംഗള്,കപ്പിള് സുരക്ഷ,ചൈല്ഡ് ലൈഫ് ഇന്ഷൂറന്സ് പദ്ധതികളാണിവ. നേരത്തെ സര്ക്കാര് ജീവനക്കാരായ വ്യക്തികള്ക്ക് മാത്രമായിരുന്നു ഈ പോളിസി.എന്നാല് ഇപ്പോള് സ്വകാര്യമേഖലയിലെ ജീവനക്കാര്ക്കും പ്രൊഫഷണലുകള്ക്കും പോളിസി വാങ്ങാനാകും
പരിരക്ഷ ജീവിതകാലം മുഴുവന്നല്കുന്ന പോളിസി
ജീവിതകാലം മുഴുവന് പരിരക്ഷ നല്കുന്ന ഓള്ലൈഫ് അഷ്വറന്സ് പോളിസിയും ഉണ്ട്. 80 വര്ഷത്തിലാണ് പോളിസി മെച്വര്ഡ് ആകുന്നത്. അതായത് പോളിസി ഉടമക്ക് എണ്പത് വയസ് പൂര്ത്തിയാകുമ്പോള് മെച്ച്വൂരിറ്റിയാകും.55 വയസ്,58 വയസ്,60 വയസ് എന്നി വയസുകള് വരെ പ്രീമിയം അടയ്ക്കാം. പത്തൊമ്പത് വയസ് മുതല് 55 വയസുവരെ പ്രായമുള്ളവര്ക്കാണ് പോളിസി വാങ്ങാന് സാധിക്കുക.
ഇരുപതിനായിരം രൂപയാണ് കുറഞ്ഞ അഷ്വര്ഡ് തുക. അമ്പത് ലക്ഷം രൂപയാണ് പരമാവധി ഉറപ്പുനല്കുന്നത്. പോളിസി ആരംഭിച്ച് നാലുവര്ഷം പൂര്ത്തിയായി കഴിഞ്ഞാല് വായ്പാ സൗകര്യവും ഉപയോക്താവിന് ലഭിക്കും. ഇനി മൂന്ന് വര്ഷത്തിന് ശേഷം പോളിസി സറണ്ടര് ചെയ്യാനും സാധിക്കും. പോളിസിക്ക് മേല് ബോണസും ലഭിക്കും. ആയിരം രൂപയ്ക്ക് 76 രൂപ എന്ന നിരക്കിലാണ് ബോണസ് ലഭിക്കുക.
സന്തോഷ് പോളിസി
പത്തൊന്പത് വയസ് മുതല് അമ്പത്തിയഞ്ച് വയസ് വരെ പ്രായമുള്ള വ്യക്തികള്ക്ക് ഈ പോളിസികള് വാങ്ങാം. 35 വയസ്,40 വയസ്,50 വയസ്,58 വയസ്,60 വയസ് എന്നിങ്ങനെയാണ് പോളിസിയുടെ മെച്യുരിറ്റി കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. ഉറപ്പുനല്കുന്ന ഏറ്റവും കുറഞ്ഞ തുക ഇരുപതിനായിരവും പരമവാധി തുക അമ്പത് ലക്ഷവുമാണ് പോളിസി ഉറപ്പുനല്കുന്നത്. പോളിസി തുടങ്ങി മൂന്ന് വര്ഷം പിന്നിട്ടാല് വായ്പാ സൗകര്യവും ലഭ്യമാണ്. ഓരോ ആയിരം രൂപയ്ക്കും 52 രൂപ വീതമാണ് ബോണസ് ലഭിക്കുക.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…