Covid-19-smile-kerala
കൊവിഡിൽ നിന്നും രക്ഷപെട്ടതിന് ശേഷവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിപേരുണ്ട്. തലവേദന, മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവയാണ് ഒട്ടുമിക്കപേർക്കും അനുഭവപ്പെടുന്നത്.
എന്നാൽ,ഇതിനെ നിസാരമായി കാണരുത്. കൊവിഡ് പിടിപെടുന്നവരിൽ ന്യൂറോൺ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും കണ്ടെത്തിയതായി ഗവേഷകരുടെ റിപ്പോർട്ട്.
SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളിൽ പറയുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്‌കങ്ങളിൽ നാഡീവ്യൂഹ തകരാറിന്റെ സൂചനകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അൾഷിമേഴ്‌സും പാർകിൻസൺസും വന്ന് മരിക്കുന്നവരുടെ അവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് മെഡിസിൻ, ജർമനിയിലെ സാർലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.
കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകൾ കണ്ടെത്തിയത്. ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീർഘകാല തകരാർ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്‌നം, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്‌കമാണ് പഠനവിധേയമാക്കിയത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…