Posted a picture with Modi; 'One Million' Likes Crossed Within Hours; The pictures shared by the President of Ukraine went viral
കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് വൈറലായി മാറുകയും ചെയ്തു. 1 മില്യൺ ലൈക്കുകളാണ് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന് ലഭിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലർ പോസ്റ്റായി അവ മാറുകയും ചെയ്തു.
ഇന്ത്യയും യുക്രെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ കൂടിക്കാഴ്ച സുപ്രധാനമാണെന്ന തലക്കെട്ടോടെയാണ് സെലൻസ്കി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് സെലൻസ്കിയുടെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം പോസ്റ്റിന് 780,000 ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ മോദിയുമൊത്തുള്ള പുതിയ പോസ്റ്റിന് മണിക്കൂറുകൾക്കുള്ളിൽ 1 ദശലക്ഷം ലൈക്കുകൾ കവിഞ്ഞു.
പല ലോകനേതാക്കളും മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ആശ്ചര്യമായ മാറ്റം പ്രകടമാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സമൂഹ മാദ്ധ്യമങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രത്തലവൻ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…