Kerala

ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് വീണ്ടും വേദിയൊരുക്കി പൗർണ്ണമിക്കാവ് ക്ഷേത്രം ;പ്രപഞ്ചയാഗത്തിന്റെ മുഴുനീള തത്സമയ സംപ്രേഷണം മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം : ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് വീണ്ടും വേദിയൊരുക്കി പൗർണ്ണമിക്കാവ് ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടിനടയിലെ പൗർണ്ണമിക്കാവ് ക്ഷേത്ര യാഗഭൂമിയിൽ, കഴിഞ്ഞ വർഷം പത്ത് ദിവസം നീണ്ടുനിന്ന മഹാകാളികാ യാഗം നടന്നിരുന്നു. 51 ശക്തിപീഠം ക്ഷേത്രങ്ങളിലെയും ഭാരതത്തിലെ മറ്റു ” പുരാതന ക്ഷേത്രങ്ങളിലെയും മുഖ്യ പാലന്മാരുടെ കാർമ്മികത്വത്തിൽ നടന്ന ലോക ശ്രദ്ധയാർജ്ജിച്ച ആ മഹായാഗത്തിന്റെ സമ്പൂർണ്ണതയ്ക്ക് ശേഷം വീണ്ടും ഒരു യാഗത്തിന് വേദിയാവുകയാണ് പൗർണ്ണമിക്കാവ് ക്ഷേത്രം.ആദിശക്തിയുടെ ബാലരൂപമായ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവിയുടെ നിശ്ചയപ്രകാരം പ്രപഞ്ച നന്മയ്ക്കും ജീവരാശിയുടെ രക്ഷയ്ക്കുമായി കലിയുഗചരിത്രത്തിൽ ആദ്യമായി ഏഴ് ദിവസം മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ പ്രപഞ്ചയാഗം നടത്തുന്നു ഹിമാലയ സാനുക്കളിൽ തപസ്സ് അനുഷ്ഠിക്കുന്ന അവധൂതനായ സന്യാസിവര്യനും മഹാകാലഭൈരവ അഖാഡയുടെ സുപ്രീം ചീഫുമായ 1008 മഹാ മണ്ഡലേശ്വർ ശ്രീ ശ്രീ കൈലാസപുരി സ്വാമികളാണ് പ്രഥമ ഗുരു സ്ഥാനീയൻ.

നേപ്പാളിലെ പശുപതിനാഥ്‌ ക്ഷേത്രം,ബദരീനാഥ്‌ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, കുംഭകോണം കുംഭേശ്വര ക്ഷേത്രം,കാശി വിശ്വനാഥ ക്ഷേത്രം,തിരുപ്പറം കുണ്ട്രം,സ്വാമിമലൈ തുടങ്ങിയ മുരുകന്റെ ആറുപടൈവീട് എന്ന 6 ക്ഷേത്രങ്ങൾ തഞ്ചാവൂർ ബൃഹദ്ദീശ്വര ക്ഷേത്രം,മൂകാംബിക ക്ഷേത്രം തുടങ്ങിയ പുണ്യ പുരാതന ക്ഷേത്രങ്ങളിലെ മുഖ്യ പുരോഹിതന്മാരും,ഗുരുവായൂർ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്,പുലിപ്പാണി ആശ്രമത്തിലെ മഠാധിപതി, ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന സന്യാസി ശ്രേഷ്ഠന്മാർ തുടങ്ങിയ 254 പേരാണ് പ്രപഞ്ചയാഗ കർമ്മം നിർവ്വഹിക്കുന്നത്.ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ഈശ്വര നിശ്ചയപ്രകാരം ഋഷീശ്വരന്മാർ പ്രപഞ്ച യാഗം നടത്തിയിരുന്നു.മനുഷ്യന്റെ ജീവിതത്തിൽ ചിന്തകൾ പ്രവർത്തികൾ സ്വഭാവശീലങ്ങൾ എന്നിവയാൽ സംഭവിക്കുന്ന വക്രഗതി, സ്വാർത്ഥത, മഹാരോഗങ്ങൾ,ആത്മഹത്യ പ്രവണത ആപത്തുകൾ തുടങ്ങിയ എല്ലാ ദുരിതങ്ങളിലും നിന്നും മുക്തി ലഭിക്കുവാൻ പ്രപഞ്ചയാഗം നടത്തിയിരുന്നു.പ്രകൃതി മനുഷ്യർ ജീവജാലങ്ങൾ തുടങ്ങിയവയ്ക്ക് പൈശാചീക ശക്തികൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ദുരീകരിച്ച് ദൈവീകമായ ഊർജ്ജം പകരുന്നതിനും ഈ യാഗം സഹായിക്കുന്നു .ഈ പ്രപഞ്ചയാഗത്തിന്റെ മുഴുനീള തത്സമയ സംപ്രേഷണം മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ തത്വമയി നെറ്റ്‌വർക്കിൽ വീക്ഷിക്കാം.

Anusha PV

Recent Posts

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

12 mins ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

43 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

1 hour ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

3 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

4 hours ago