Kerala

വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം; പ്രതിസന്ധി നാളെയോടെ പരിഹരിക്കപ്പെടും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നാളെയോടെ തീരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്നും, വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്‍റെ കുറവാണുള്ളത്.

നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്‍റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിന്‍റെ താപനിലയവുമായും ചർച്ച നടക്കുന്നു.

മാത്രമല്ല ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി ഒഴികെയുള്ള ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കും. കെഎസ്ഇബി പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

3 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

3 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

4 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

4 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago