Categories: KeralaPolitics

കേന്ദ്ര മന്ത്രിസഭയിൽഉള്ളവർ പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കരുത്. സ്വർണ്ണക്കടത്ത് നിർബാധം തുടരുന്നത് അതീവ ഗൗരവം: പി.പി. മുകുന്ദൻ

തിരുവനന്തപുരം: കേരളത്തിൽ നടന്നു വരുന്ന സ്വർണ്ണക്കടത്തു കേസ് വളരെ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി നടത്തുന്ന ഈ അന്വേഷണത്തിന്റെ ഗൗരവം ചോർത്തുന്നതാണ് മയക്കുമരുന്ന് , കൊലപാതക വിഷയങ്ങൾ സംബന്ധിച്ച വിവാദങ്ങൾ എന്ന് പി.പി. മുകുന്ദൻ.
സ്വർണ്ണക്കടത്തു കേസ് അന്വേഷണം നടക്കുമ്പോഴും വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് നടക്കുന്നുവെന്നത് വളരെ ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഭാരതത്തിൽ തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന കോൺഗ്രസ് ആഴിമതിയിൽ മുങ്ങി കുളിച്ച് രാജ്യത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുമായിരുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് നരേന്ദ്രേ മോദിയേ പോലെ സത്യസന്ധനും, ഊർജ്ജസ്വലനുമായ ഒരു വ്യക്തിത്വത്തിനെ നമുക്ക് പ്രധാന മന്ത്രിയായി ലഭിക്കുന്നത്.
ബഹുമാന്യനായ മോദിയിൽ നിന്ന് എന്താണോ ജനങ്ങൾ പ്രതീക്ഷിച്ചത് അതിൻറ പതിൻമടങ്ങ് തിരികെ നൽകി അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടി. വീണ്ടും ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ അധികാരത്തിലേറ്റുകയും ചെയ്തു.

ഏഴാം വർഷത്തിലേക്ക് കടക്കുന്ന മോദി സർക്കാരിന്റെ ക്യാബിനറ്റിലെ ഒരാളെ കുറിച്ചു പോലും ഇന്നുവരെ ഒരു അഴിമതി ആരോപണവും കടുത്ത എതിരാളികളായ, കോൺഗ്രസ്,സി പി എം, അടക്കമുള്ള ഒരു പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്.
ഇത് നിലനിർത്തുക അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഓരോരുത്തരുടെയും കടമയാണ് . മന്ത്രി പദം അലങ്കാരമല്ലല്ലോ, ഉത്തരവാദിത്തമല്ലേ? സർവ്വാദരണീയനായ മോദിയുടെ പ്രതിഛായക്ക് എങ്ങനെയും മങ്ങലേല്പിക്കുവാൻ കാത്തിരിക്കുന്നതല്പര കക്ഷികൾ പ്രതിപക്ഷത്തുണ്ട്. അവർക്ക് പിടിവള്ളിയാകുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവാതിരിക്കാൻ സൂഷ്മമായ ശ്രദ്ധ കൂടെ നിൽക്കുന്നവരിൽ നിന്ന് ബി.ജെ.പി. പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

കേരളത്തിൽ നടന്നു വരുന്ന സ്വർണ്ണക്കടത്തു കേസ് വളരെ ഗൗരവമുള്ള താണല്ലോ. രാജ്യദ്രോഹക്കുറ്റം ചുമത്തി നടത്തുന്ന ഈ അന്വേഷണത്തിന്റെ ഗൗരവം ചോർത്തുന്നതാണ് മയക്കുമരുന്ന് , കൊലപാതക വിഷയങ്ങൾ സംബന്ധിച്ച വിവാദങ്ങൾ. ഈ അന്വേഷണം നടക്കുമ്പോഴും വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് നടക്കുന്നുവെന്നതും ഗൗരവത്തോടെ കാണണം. ചർച്ച വഴി തിരിഞ്ഞു പോകാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാവേണ്ടത് പ്രതിപക്ഷ കക്ഷികളിൽ നിന്നാണ്.
(പി.പി. മുകുന്ദൻ)

https://m.facebook.com/story.php?story_fbid=617865265518622&id=589179581720524
admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago