Entertainment

ഏഴ് വർഷത്തിന് ശേഷം ഇൻസ്റ്റഗ്രാം ഡിപി മാറ്റി പ്രഭാസ്; ഇനി ‘ഫൗസി’ ലുക്ക്

തെലുങ്ക് സൂപ്പർ താരം പ്രഭാസ് ഏഴ് വർഷത്തിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രം മാറ്റി. ‘ബാഹുബലി’യിലെ കഥാപാത്രത്തിന്റെ ചിത്രമായിരുന്നു ഇത്രയും കാലം പ്രഭാസിന്റെ ഇൻസ്റ്റഗ്രാം ഡിപിയായി ഉണ്ടായിരുന്നത്. ഇപ്പോഴിതാ, പുതിയ ചിത്രം ‘ഫൗസി’യിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറായി താരം മാറ്റിയിരിക്കുകയാണ്.

പ്രഭാസ് ഡിപി മാറ്റിയ വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ പ്രധാന അപ്ഡേറ്റായാണ് അവതരിപ്പിച്ചത്. ‘ഫൗസി’യുമായി ബന്ധപ്പെട്ട വലിയ പ്രതീക്ഷയാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’ 2026 ഡിസംബർ മൂന്നിന് ആഗോള റിലീസിനൊരുങ്ങുകയാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി-സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ചിത്രം അവതരിപ്പിക്കുന്നു. ‘എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ.

‘സീതാ രാമം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ‘ഫൗസി’ ഒരുങ്ങുന്നത്. കൊളോണിയൽ കാലഘട്ടത്തെ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ‘ഓപ്പറേഷൻ Z’ എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

1932 മുതൽ ബ്രിട്ടീഷ് ഭരണകൂടം തേടുന്ന മോസ്റ്റ് വാണ്ടഡ് കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ഇമാൻവിയാണ് നായിക. അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സുദീപ് ചാറ്റർജി ഐ.എസ്.സി.യാണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖറാണ് സംഗീതം ഒരുക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കുന്നത്.

പ്രഭാസിന്റെ പുതിയ ഡിപിയിലൂടെ ‘ഫൗസി’യുടെ കഥാപാത്രത്തെ ഔദ്യോഗികമായി കൂടുതൽ ശ്രദ്ധയിൽപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ മൂന്നിലെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

15 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

15 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

15 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

15 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

16 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

16 hours ago