പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള നെടുങ്കാട് വാര്‍ഡിലെ ഗ്യാസ് കണക്ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി , നൈപുണ്യ വികസന സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിർവഹിച്ചപ്പോൾ
പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള നെടുങ്കാട് വാര്‍ഡിലെ ഗ്യാസ് കണക്ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി , നൈപുണ്യ വികസന സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിർവഹിച്ചു. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തും പ്രാദേശിക ബിജെപി നേതൃത്വവും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജന. പരമ്പരാഗത പാചകരീതികളായ വിറക്, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുതിലൂടെ ഉണ്ടാകുന്ന പുക ആരോഗ്യത്തിന് അപകടകരമാണ്. ഇത്തരം മാർഗങ്ങളിലൂടെ പാചകം ചെയ്യുന്ന വീട്ടമ്മമാർക്ക് എൽപിജി കണക്ഷനുകൾ നൽകാനും എണ്ണമറ്റ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്.ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം – മഹിളകള്‍ക്ക് അന്തസ്സ് എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…