Tuesday, May 14, 2024
spot_img

പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി! നെടുങ്കാട് വാര്‍ഡിലെ ഗ്യാസ് കണക്ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള നെടുങ്കാട് വാര്‍ഡിലെ ഗ്യാസ് കണക്ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി , നൈപുണ്യ വികസന സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിർവഹിച്ചു. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തും പ്രാദേശിക ബിജെപി നേതൃത്വവും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജന. പരമ്പരാഗത പാചകരീതികളായ വിറക്, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുതിലൂടെ ഉണ്ടാകുന്ന പുക ആരോഗ്യത്തിന് അപകടകരമാണ്. ഇത്തരം മാർഗങ്ങളിലൂടെ പാചകം ചെയ്യുന്ന വീട്ടമ്മമാർക്ക് എൽപിജി കണക്ഷനുകൾ നൽകാനും എണ്ണമറ്റ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്.ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം – മഹിളകള്‍ക്ക് അന്തസ്സ് എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം

Related Articles

Latest Articles