Spirituality

ഇന്ന് മകരമാസത്തിലെ കറുത്തപക്ഷ പ്രദോഷം ; ശിവാനന്ദ ലഹരിയിൽ ഭക്തർ

ഇന്ന് മകരമാസത്തിലെ കറുത്തപക്ഷ പ്രദോഷം ; ശിവാനന്ദ ലഹരിയിൽ ഭക്തർ

ഇന്ന് മകരമാസത്തിലെ കറുത്തപക്ഷ പ്രദോഷം.പ്രദോഷസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം. കറുത്തപക്ഷത്തിലെ പ്രദോഷ സന്ധ്യയിൽ ശിവഭജനം നടത്തുന്നതിലൂടെ രോഗദുരിതങ്ങൾ ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം. ഉത്തരായണം ആരംഭിച്ചതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടി ഫലദായകവുമാണ്.

പ്രദോഷ സന്ധ്യയിലെ ഈശ്വരഭജനത്തിലൂടെ സകലദേവതാ അനുഗ്രഹവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും. ഈ ദിവസം ഗായത്രീമന്ത്രം പത്തു തവണ ജപിച്ചാൽ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടാകുമെന്നാണ് വിശ്വാസം.

വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷദിനത്തിലെ പൂജകൾ തൊഴുന്നത് അതിവിശിഷ്ടമാണ്. ഭസ്മധാരണത്തോടെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ്. കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം ,ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം.

.

Anandhu Ajitha

Recent Posts

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

59 minutes ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

2 hours ago

പ്രതിരോധ രംഗത്ത് വിപ്ലവം!ഇസ്രയേലിനെ കാക്കാൻ ഇനി ലേസർ രശ്മികൾ !!! ‘അയൺ ബീം’ ഏറ്റെടുത്ത് ഐഡിഎഫ്

ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…

2 hours ago

ശബരിമല സ്വർണക്കൊള്ള! വീണ്ടും നിർണ്ണായക അറസ്റ്റ് ! തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…

3 hours ago

സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസ് ! നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…

3 hours ago

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

1 day ago