ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ ചിത്രത്തിന്റെ രസകരമായ ട്രെയ്ലര് പുറത്തിറങ്ങി.
ദിലീഷ് പോത്തന് , മാത്യു തോമസ്, അജു വര്ഗീസ് , സൈജു കുറുപ്പ് ധ്യാന് ശ്രീനിവാസന് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂണ് 17 മുതല് ചിത്രം തീയറ്ററുകളില് പ്രദര്ശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന് ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തില് നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവര്ക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര് ഋതുണ് ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില് അഭിനയിക്കുന്നു. ധ്യാന് ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറില് വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്ഗീസ് എന്നിവര് ചേര്ന്നാണ് പ്രകാശന് പറക്കട്ടെ നിര്മ്മിക്കുന്നത്.
മനു മഞ്ജിത്തിന്റെയും, BK ഹരി നാരായണന്റെയും വരികള്ക്ക് ഷാന് റഹ്മാന് സംഗീതം നിര്വഹിക്കുന്നു. ചായാഗ്രഹണം – ഗുരുപ്രസാദ്, എഡിറ്റര് – രതിന് രാധാകൃഷ്ണന്, സൗണ്ട് – ഷെഫിന് മായന് , കല – ഷാജി മുകുന്ദ്, ചമയം – വിപിന് ഓമശ്ശേരി, വസ്ത്രാലങ്കാരം – സുജിത് സി എസ്, സ്റ്റില്സ് – ഷിജിന് രാജ് പി, പരസ്യകല – മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര് – ദിനില് ബാബു, നിര്മ്മാണ നിര്വ്വഹണം – സജീവ് ചന്തിരൂര്, ഡിജിറ്റല് മാര്ക്കറ്റിംഗ് – അനൂപ് സുന്ദരന്, അഭിലാഷ് ശ്രീരംഗന്, പി ആര് ഒ – മഞ്ജു ഗോപിനാഥ്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…