കൊച്ചി : ചെന്നൈയിലെ വിവാഹച്ചടങ്ങുകൾക്ക് ശേഷം യുവമിഥുനങ്ങൾ കേരളത്തിലെത്തി. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് നയൻതാരയും വിഘ്‌നേഷും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
നയൻതാരയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നതിനാണ് ഇരുവരും കേരളത്തിൽ എത്തിയത്. നയൻതാരയുടെ അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ട്, അതിനാൽ അമ്മയ്ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല.
കറുത്ത വേഷത്തിലായിരുന്നു വിഘ്‌നേഷ് ശിവൻ .നയൻതാര ഓറഞ്ച് ചുരിദാറിലും .ഇരുവരും എത്ര ദിവസം കേരളത്തിൽ ഉണ്ടാകുമെന്നോ എവിടെ എല്ലാം സന്ദർശിക്കുമെന്നോ വ്യക്തമല്ല.ഏതാനും ദിവസം ഇരുവരും കേരളത്തിലുണ്ടാകുമെന്നാണ് വിവരം.
ഇരുവരും മാദ്ധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.മാദ്ധ്യമങ്ങളെ കാണുന്നതിനായി മറ്റൊരു ദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം .ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം .ഹിന്ദു മതാചാരപ്രകാരം നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
2015 നൗനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്.ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്.സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. നയൻതാരയുടെ അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ട്, അതിനാൽ അമ്മയ്ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…