Prana Pratishta of Shaniswara idol at Venganur Pournnamikav temple on June 22; Priests of Shani Sikhnapur Temple to officiate
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ശനീശ്വര വിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ ജൂൺ 21 , 22 തിയ്യതികളിൽ നടക്കും. ഒറ്റക്കല്ലിൽ തീർത്ത പതിനഞ്ചര അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്.
2024 ജൂൺ 21 ന് ആരംഭിക്കുന്ന ചടങ്ങുകൾ 22 ന് പൗർണ്ണമി നാളിൽ രാവിലെ 10.30 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് കൂടി പൂർത്തിയാകും.
ലോക പ്രശസ്ത ശനീശ്വര ക്ഷേത്രമായ മഹാരാഷ്ട്രയിലെ ശ്രീ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻമാരായ സഞ്ജയ് പത്മാകർ ജോഷി, സന്ദീപ് ശിവാജി മുല്യ ,വിശ്വനാഥ് ബ്രഹ്മചാരി
തുടങ്ങി പ്രമുഖ ആചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും
ഈശ്വരന്‍മാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹവും ശനീശ്വര വിഗ്രഹത്തിനോപ്പം പ്രാണപ്രതിഷ്ഠ നടത്തും. അഞ്ചടി ഉയരവും പന്ത്രണ്ട് അടി നീളവുമുള്ള കാക്കയുടെ വിഗ്രഹമാണ് പൗർണ്ണമിക്കാവിലേത്. ഇതോടെ കാക്കയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായി പൗർണ്ണമിക്കാവ് മാറും.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…