Celebrity

മണാലിയിലെ വഴിയിൽ നിന്നും കിട്ടിയ താരം: പ്രണവ് മോഹൻലാലിനെ ആത്മയാൻ കണ്ടുമുട്ടിയപ്പോള്‍; വീഡിയോ കാണാം

മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ച് പൊതുവെ വലിയ അഭിപ്രായങ്ങളാണ് സിനിമ ലോകത്ത് നിന്നും വരാറുള്ളത്. മലയാള സിനിമയുടെ സൂപ്പർ സ്റ്റാറിന്റെ മകനായിരുന്നിട്ട് പോലും നടന്റെ എല്ലാവരോടുമുള്ള പെരുമാറ്റമാണ് എല്ലാവരെയും സ്വാധീനിക്കുന്നത്. പ്രണവിന്റെ യാത്രയോടുള്ള പ്രണയവും ഏറെ പ്രസിദ്ധമാണ്. ഇപോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മുമ്പും പ്രണവ് മണാലിയിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. യുവ സഞ്ചാരി ആത്മയാൻ ആണ് മണാലിയില്‍ വെച്ച് പ്രണവിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഞങ്ങൾക്ക് വഴിയിൽ നിന്നും ഒരാളെ കിട്ടിയത് കാണണോ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വലിയ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിയുന്നത്. “ഞങ്ങൾക്ക് വഴിയിൽ നിന്നൊരാളെ കിട്ടിയത് കാണണോ? “ദേ നില്‍ക്കുന്നു, എന്താണ് പേര്, എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ടല്ലോ എന്ന് തമാശയായും ആത്മയാൻ ചോദിക്കുന്നതാണ് വീഡിയോ.

എവിടെയോ കണ്ട് നല്ല പരിചയം ഉണ്ടല്ലോ എന്നും, പേരെന്താണ് എന്നും തമാശയായി ആത്മയാൻ ചോദിക്കുന്നുണ്ട്. തുടർന്ന് ക്യാമറ കണ്ടപ്പോൾ ഒരു ചിരിയിൽ ഒതുക്കി വളരെ സൗഹൃദപൂർവ്വം യാത്രപറഞ്ഞു നടന്നു നീങ്ങുന്ന പ്രണവിനെയും വിഡിയോയിൽ കാണാം. അതേസമയം സഹോദരി വിസമയയ്ക്കൊപ്പമാണ് പ്രണവിന്റെ യാത്ര. സോഷ്യൽ മീഡിയയിലൂടെ വിസ്മയ തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

admin

Recent Posts

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

13 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

22 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

40 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

43 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

1 hour ago

തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പിതാവിന്റെ ക്രൂര മർദ്ദനം !കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ തോളെല്ലും കൈയ്യും ഒടിഞ്ഞു ! പ്രതി അറസ്റ്റിൽ

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…

1 hour ago