തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയായ കെ-റെയിൽ കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇതിനായി പ്രത്യേകപാത നിർമ്മിക്കുമ്പോൾ കുന്നുകൾക്കും പുഴകൾക്കും വയലുകൾക്കും സ്വാഭാവിക നാശമുണ്ടാകും. ഇത്തരം പദ്ധതികൾ പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന കേരളത്തിൽ അതിന്റെ ആധിക്യം കൂട്ടാനേ സഹായിക്കൂവെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഒരുലക്ഷം കോടിരൂപയാണ് കെ-റെയിലിന് ചെലവുകണക്കാക്കുന്നത്. ജപ്പാൻ ഏജൻസിയിൽനിന്ന് പലിശരഹിതവായ്പ കിട്ടുമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് അഞ്ചുശതമാനമെങ്കിലും ഓരോ വർഷം കേരളം അധികം നൽകേണ്ടി വരും. ഇതുണ്ടാക്കുന്ന സാമ്പത്തികാഘാതം കാണാതെപോകരുത്. നിലവിലുള്ള പാത വികസിപ്പിച്ച് 100-150 കിലോമീറ്ററിൽ പോകാവുന്ന തീവണ്ടികൾ കൊണ്ടു വരാവുന്നതേയുള്ളൂ. അത് പരിസ്ഥിതി ആഘാതവും സാമ്പത്തിക ആഘാതവും കുറയ്ക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വൻപദ്ധതികളെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതാണ്. വിഴിഞ്ഞം പദ്ധതി ഉദാഹരണമാണ്. തീരദേശത്തിന്റെ പരിസ്ഥിതി കവചം അതില്ലാതാക്കി. കേന്ദ്രസർക്കാർ പരിസ്ഥിതിസംരക്ഷണചട്ടങ്ങൾ ഓരോ ദിവസവും ദുർബലപ്പെടുത്തുകയാണ് -അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…