Kerala

സെലക്ടീവ് പ്രതികരണങ്ങളുടെ ദൈവത്തിന്‍റെ സ്വന്തം നാട്…പ്രതീഷ് വിശ്വനാഥ് എഴുതുന്നു..

കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടുന്ന സ്ത്രീപീഡനങ്ങള്‍ നാട്ടില്‍ പതിവാകുകയാണ്.
രാഷ്ട്രീയം പ്രതിക്ക് തുണയാകാത്തിടത്തോളം ബലാത്സംഗം ചെയ്യുന്നവന്‍റെ രാഷ്ട്രീയം നോക്കി ആ പാര്‍ട്ടിയെ കുറ്റം പറയേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. സംഘപരിവാറായാലും, ഇടത്പക്ഷമായാലും ആരായാലും ബലാത്സംഗവും സ്ത്രീ പീഡനവുമൊന്നും നടക്കണം എന്ന് ആഗ്രഹിക്കുന്നവരുമല്ല.

പക്ഷേ കേരളത്തില്‍ കുറച്ച് കാലമായി നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് നോക്കുക.
വാളയാര്‍ കേസ്സില്‍ പത്തു വയസ്സുള്ള കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗിക വേഴ്ച്ച നടന്നതെന്നും അതുകൊണ്ട് പ്രതി കുറ്റക്കാരനല്ല എന്നും കേരള പോലീസ് റിപ്പോര്‍ട്ടെഴുതി.

ആ എഴുതിയ ഉദ്യോഗസ്ഥന് പിണറായി സര്‍ക്കാര്‍ പ്രമോഷനും നല്‍കി… ആ കുട്ടികളുടെ അമ്മ ആവര്‍ത്തിച്ച് പറഞ്ഞു അന്നത്തെ പാലക്കാട് എം.പി യും ഇന്നത്തെ സ്പീക്കറുമായ വ്യക്തിയാണ് പ്രതികള്‍ക്ക് വേണ്ടി സ്റ്റേഷനില്‍ ഇടപെട്ടതെന്ന്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു കോവിഡ് ബാധിതയെ ആംബുലന്‍സില്‍ ഇട്ട് പീഡിപ്പിച്ച വാര്‍ത്ത നമ്മള്‍ കണ്ടു. ആ കേസ്സ് ഒത്തുതീര്‍പ്പാക്കി എന്നാണ് അറിയാന്‍ കഴിയുന്നത്.

എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് ആറു വയസ്സുകാരിയുടെ മരണവും മൂന്നു വര്‍ഷമായി തുടരുന്ന പീഡനകഥയും നമ്മള്‍ അറിയുന്നത്. പ്രതി സഖാവാകുന്നത് സിപിഎം എന്ന സംഘടനയുടെ തെറ്റല്ല, കാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിന്‍റെ പരിച്ഛേദമാണ്. നന്മയും തിന്മയും അതിലുണ്ടാകും.

പക്ഷേ സഖാക്കള്‍ പ്രതികളാകുമ്പോഴൊക്കെ കേസ്സുകള്‍ അട്ടിമറിക്കപ്പെടുന്നത് പാര്‍ട്ടിയുടെ മാത്രം തെറ്റാണ്, അത് കണ്ട് നില്‍ക്കാന്‍ ആകാത്തതുമാണ്. ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്‍റെ മൊത്തം നിലപാട് ഇരട്ടത്താപ്പാണ്. അലന്‍സിയര്‍, വിനായകന്‍, മാല പാര്‍വതിയുടെ മകന്‍, നദി, വേടന്‍…. ലിസ്റ്റ് നീളുകയാണ്…

വിശാലഹൃദയരായ ഇടതു നവോത്ഥാന നായകര്‍ ഈ സ്ത്രീപീഡകരോടും ബലാത്സംഗികളോടും അങ്ങ് ക്ഷമിക്കുകയാണ്….ഒരൊറ്റ എണ്ണം മിണ്ടുന്നില്ല…വട്ടപ്പൊട്ടിട്ട ഫെമിനിച്ചികളും മിണ്ടുന്നില്ല, വനിതാ മതിലുകാരും മിണ്ടുന്നില്ല, വാരിയന്‍കുന്നന്‍മാരും മിണ്ടുന്നില്ല…

ഇതാണ് അല്‍-കേരളം… ദൈവത്തിന്‍റെ സ്വന്തം നാട്….

Rajesh Nath

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago