കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ താമസിച്ചത് മലയാള സിനിമയിലെ യുവതാരങ്ങളുടെ അതിഥിയായെന്നും ലക്ഷങ്ങളുടെ ലഹരി വ്യാപാരം നടന്നതായും സൂചന. ഇന്നലെയാണ് ഓംപ്രകാശിനെ മരടിലെ ആഡംബര ഹോട്ടലിൽ നിന്ന് പോലീസ് പിടികൂടിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മാഫിയ സംഘത്തിന്റെ തലവനാണ് ഓംപ്രകാശ്. ഇയാൾ കൊച്ചിയിലെത്തിയത് വൻ ലഹരി വ്യാപാരത്തിനാണെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഓംപ്രകാശ് താമസിച്ചിരുന്ന അതേ ഹോട്ടലിൽ മലയാള സിനിമയിലെ യുവ താരങ്ങളായ പ്രയാഗ പാർട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടായിരുന്നു എന്നത് പോലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഓംപ്രകാശിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്. ലഹരി വ്യാപാരത്തിന്റെ ചുരുളഴിഞ്ഞത്.
പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിയുമടക്കം ഇരുപതിലധികം പേർ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. അനുവദനീയമായ അളവിൽ മദ്യവും മയക്കുമരുന്നിന്റെ പാക്കറ്റും ഓംപ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കൊക്കൈനിന്റെ പാക്കറ്റാണ് മുറിയിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ ഓംപ്രകാശിനെ റിമാൻഡ് ചെയ്യിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കോടതി ഓംപ്രകാശിന് ഇന്ന് ജാമ്യം നൽകി. അളവിൻ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്‌കാരി കേസും ലഹരിക്കേസുമാണ് ചാർജ്ജ് ചെയ്‌തിരുന്നത്. എന്നാൽ കൊമേർഷ്യൽ ക്വാണ്ടിറ്റി ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. റിമാന്ഡിന് പുറമെ രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
യുവതാരങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ ഈ കേസിലുണ്ടെന്നും. ഓംപ്രകാശിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകവും തട്ടിക്കൊണ്ട് പോകലും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…