Friday, October 2, 2026

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആഡംബര ഹോട്ടലിൽ താമസിച്ചത് മലയാള സിനിമയിലെ യുവ താരങ്ങളുടെ അതിഥിയായി? പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു; ലഹരിക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ താമസിച്ചത് മലയാള സിനിമയിലെ യുവതാരങ്ങളുടെ അതിഥിയായെന്നും ലക്ഷങ്ങളുടെ ലഹരി വ്യാപാരം നടന്നതായും സൂചന. ഇന്നലെയാണ് ഓംപ്രകാശിനെ മരടിലെ ആഡംബര ഹോട്ടലിൽ നിന്ന് പോലീസ് പിടികൂടിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മാഫിയ സംഘത്തിന്റെ തലവനാണ് ഓംപ്രകാശ്. ഇയാൾ കൊച്ചിയിലെത്തിയത് വൻ ലഹരി വ്യാപാരത്തിനാണെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഓംപ്രകാശ് താമസിച്ചിരുന്ന അതേ ഹോട്ടലിൽ മലയാള സിനിമയിലെ യുവ താരങ്ങളായ പ്രയാഗ പാർട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടായിരുന്നു എന്നത് പോലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഓംപ്രകാശിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്. ലഹരി വ്യാപാരത്തിന്റെ ചുരുളഴിഞ്ഞത്.

പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിയുമടക്കം ഇരുപതിലധികം പേർ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. അനുവദനീയമായ അളവിൽ മദ്യവും മയക്കുമരുന്നിന്റെ പാക്കറ്റും ഓംപ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കൊക്കൈനിന്റെ പാക്കറ്റാണ് മുറിയിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ ഓംപ്രകാശിനെ റിമാൻഡ് ചെയ്യിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കോടതി ഓംപ്രകാശിന് ഇന്ന് ജാമ്യം നൽകി. അളവിൻ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്‌കാരി കേസും ലഹരിക്കേസുമാണ് ചാർജ്ജ് ചെയ്‌തിരുന്നത്‌. എന്നാൽ കൊമേർഷ്യൽ ക്വാണ്ടിറ്റി ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. റിമാന്ഡിന് പുറമെ രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

യുവതാരങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ ഈ കേസിലുണ്ടെന്നും. ഓംപ്രകാശിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകവും തട്ടിക്കൊണ്ട് പോകലും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്.

Related Articles

Latest Articles