General

മു​ന്‍ എം​എ​ല്‍​എയും ട്രാവൻകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനുമായിരുന്ന പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അന്ത​രി​ച്ചു: അ​ന്ത്യം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്

തിരുവനന്തപുരം: മു​ന്‍ എം​എ​ല്‍​എയും ട്രാവൻകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനുമായിരുന്ന പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. 18 വര്‍ഷം മില്‍മ ചെയര്‍മാന്‍,ചടയമംഗലം മുന്‍ എം.എല്‍. എ ,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, 2 വര്‍ഷം മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഹൃദയാഘാതം മൂലം വട്ടപ്പാറയില്‍ വച്ചായിരുന്നു മരണം. വട്ടപ്പാറ എസ് യു ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 73 വയസ്സ് ആയിരുന്നു. ഓച്ചിറ പ്രയാറാണ് സ്വദേശം.താമസം ചടയമംഗലത്തായിരുന്നു.

ശബരിമല വികസനത്തിനും വിശ്വാസികളുടെ സംരക്ഷണത്തിനുമായി ശക്തമായി പ്രവൃത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago