CRIME

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യകേസിൽ എസ്ഡിപിഐ നേതാവ് പോലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ എച്ച് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് ആലപ്പുഴയില്‍ റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചിരുന്നു. തുടർന്ന് മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനെ കൗണ്‍സിലിങ്ങിനും വിധേയനാക്കിയിരുന്നു. കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത് ചൈല്‍ഡ് ലൈനാണ്. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.

വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേരെക്കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി 153എ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Kumar Samyogee

Recent Posts

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

9 mins ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

10 mins ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

42 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

49 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

1 hour ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 hour ago