Categories: IndiaNATIONAL NEWS

വികാരാധീനനായി രാഷ്‌ട്രപതി; രാജ്യത്തെ, ചിലർ നാണംകെടുത്തി, കർഷകക്ഷേമം വികസനത്തിന്റെ കയ്യൊപ്പ്

ദില്ലി: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വരികള്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് രാഷ്ട്രപതി. ‘ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം’ എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം ഇതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കുകായിരുന്നു.നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനെ അംഗങ്ങള്‍ സ്വീകരിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ശേഷമാണ് കവിത രാഷ്ട്രപതി ഉദ്ധരിച്ചത്. ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനം ചെയ്യുന്ന ഭരണഘടന, നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

വിളകള്‍ക്ക് ന്യായവില ഉറപ്പാക്കിയും ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്വ്യക്തമാക്കി. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിര്‍ഭർ പറ്റാത്ത പദ്ധതികളുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി രാജ്യം വികസനത്തിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു

വെല്ലുവിളികള്‍ രാജ്യത്തിന്റെ മുന്നോട്ടു പോക്കിനെ തടയില്ലെന്നും ദരിദ്രര്‍ക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും, കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.

കോവിഡ് കാലത്ത്  ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമയോചിതമായ നടപടികളില്‍ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്സീനുകളും ഇന്ത്യയാണ് നിര്‍മിച്ചതെന്നും അതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

admin

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

58 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

2 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

2 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

3 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

3 hours ago