ദില്ലി: ആദ്യദിനം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി 11 മത്സരാര്ഥികള് നാമനിര്ദേശപത്രിക നല്കി. ദില്ലി, മഹാരാഷ്ട്ര, ബിഹാര്, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
ഇവയില് ഒരു പത്രിക കൃത്യമായ രേഖകളില്ലാത്തതിനാല് തള്ളി. തെരഞ്ഞെടുപ്പ് കമീഷന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സമര്പ്പണത്തിന് ഇന്നലെയായിരുന്നു തുടക്കമായത്.
ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂണ് 29 വരെ പത്രിക സമർപ്പിക്കാവുന്നതാണ്. ജൂലൈ രണ്ടാണ് പിന്വലിക്കാനുള്ള അവസാന തിയതി. നാമനിര്ദേശം സമര്പ്പിച്ചവരില് ബിഹാറിലെ സരണില് നിന്ന് ലാലുപ്രസാദ് യാദവ് എന്ന ഒരു വ്യക്തിയും ഉള്പ്പെടുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
പാര്ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളും നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ന്യൂഡല്ഹി എന്നിവിടങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുമുള്പ്പെടുന്ന ഇലക്ടറല് കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…