PM Modi
ഇന്ന് നബിദിനം (Nabidinam). സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ആഘോഷങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നബിദിനത്തിൽ ഇസ്ലാമിക വിശ്വാസികൾക്ക് ആശംസകൾ നേർന്നിരിക്കുകയാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും
സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നബിദിന ആശംസകൾ നേർന്നത്. എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയ്‌ക്കും, സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നബിദിന ആശംസകൾ നേർന്നിട്ടുണ്ട്. അദ്ദേഹത്തിനെ ട്വീറ്റിന്റെ പൂർണ്ണരൂപം:
“എല്ലാവർക്കും നബിദിന ആശംസകൾ. ഈ ദിനത്തിൽ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ, സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയു മേന്മകൾ പ്രബലമാകട്ടെ-” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…