Tuesday, May 14, 2024
spot_img

മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ കൊച്ചുമകൻ ഇനി ബിജെപിക്കൊപ്പം

ദില്ലി: മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ കൊച്ചുമകൻ ഇന്ദര്‍ജീത്ത് സിംഗ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്. ദില്ലിയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ചടങ്ങിൽ വച്ച് ഇന്ദര്‍ജീത്ത് സിംഗ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

‘തന്റെ മുത്തച്ഛന്റെ ആഗ്രഹമാണ് ബിജെപിയില്‍ ചേര്‍ന്നതിലൂടെ താന്‍ നിറവേറ്റിയതെന്ന്’ ഇന്ദര്‍ജീത്ത് സിംഗ് പറഞ്ഞു.മാത്രമല്ല കോണ്‍ഗ്രസ് മുത്തച്ഛനോട് ശരിയായ രീതിയിലല്ല പെരുമാറിയത്. അതില്‍ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നു. പൊതുപ്രവര്‍ത്തനം തുടങ്ങാന്‍ താന്‍ ആഗ്രഹിച്ചപ്പോള്‍ വാജ്‌പേയില്‍ നിന്നും അദ്വാനിയില്‍ നിന്നും അനുഗ്രഹം വാങ്ങണമെന്ന് മുത്തച്ഛന്‍ പറഞ്ഞതായും ഇന്ദര്‍ജീത്ത് സിംഗ് വ്യക്തമാക്കി.

അതേസമയം പഞ്ചാബിലുള‌ളവരും പാര്‍ട്ടിയെ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്ദര്‍ജീത്ത് സിംഗിന്റെ വരവെന്ന് പഞ്ചാബിലെ പാര്‍ട്ടി ചുമതലയുള‌ള ദുഷ്യന്ത് ഗൗതം പറഞ്ഞു.

Related Articles

Latest Articles