പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് വരവ്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി15 ന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു .
19ന് രാവിലെയാണ് പ്രധാനമന്ത്രി എത്തിച്ചേരുക. രാവിലെ പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപി കേരളത്തിൽ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന്റെ ഭാഗമായി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തരയോടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും.മേഖലയിൽ പ്രത്യേക സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…