politics

“അഴിമതിക്ക് കണ്ണുമടച്ച് കൂട്ടുനിന്നവർ”; മുൻകാല കോൺഗ്രസ് സർക്കാരുകളെ കടന്നാക്രമിച്ചു പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാകണമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തും. അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല. സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

3 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

4 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

4 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

4 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

5 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

5 hours ago