Kushinagar International Airport
ഖുഷിനഗര്‍: ശ്രീ ബുദ്ധന്റെ പരിനിര്‍വാണ ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയുന്ന ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം (Kushinagar International Airport) പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു. ബുദ്ധിസ്റ്റ് ടൂറിസം സര്‍ക്യൂട്ടിനു വന്‍ മുന്നേറ്റം സൃഷിടിക്കുക എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ശ്രീലങ്ക ,കംബോഡിയ ,ഭൂട്ടാന്‍ ,നേപ്പാള്‍ ,മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ബുദ്ധിസ്റ്റ് സന്യാസികള്‍ പങ്കെടുത്തു .യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ,വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
ഉദ്‌ഘാടനത്തിനു ശേഷം മഹാപരിനിര്‍വാണ ക്ഷേത്രത്തില്‍ അഭിധമ്മ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചടങ്ങുകളും നടന്നു. 3600 സ്‌ക്വയര്‍ മീറ്ററിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത് . 260 കോടി രൂപയാണ് വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ ചിലവഴിച്ചത് . അന്താരാഷ്ട്ര ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രമാണ് ഖുഷിനഗര്‍. സര്‍നാഥ്,ലുംബിനി,ഗയ തുടങ്ങിയ പ്രമുഖ ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനം വിമാനത്താവളം സുഖമമാക്കും.വിമാനാത്തവളത്തിനടുത്തുള്ള യു.പി,ബീഹാര്‍ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ജില്ലകളുടെ വികസനത്തിനും വേഗത വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…