International

ചൈന–പാകിസ്ഥാൻ വാണിജ്യ ഇടനാഴിക്ക് ഒരു വേൾഡ് ക്ലാസ് തിരിച്ചടി ! ഇന്ത്യ–ഗൾഫ് –യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ചൈന–പാകിസ്ഥാൻ വാണിജ്യ ഇടനാഴിയിലൂടെ ഇന്ത്യയെ വെല്ലുവിളിച്ച ചൈനയ്ക്ക് ചുട്ടമറുപടി നൽകിക്കൊണ്ട് അമേരിക്കൻ സഹകരണത്തോടെ ഇന്ത്യ–ഗൾഫ് –യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായി. ജി20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘‘രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്‌ക്കായി അടിത്തറ പാകുകയാണെന്നും’’ പദ്ധതി പ്രഖ്യാപനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നായിരുന്നു ഫ്രാൻസിന്റെ പ്രഖ്യാപനം. ഇടനാഴിയിലെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസിലറും വ്യക്തമാക്കി.

യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കുക, റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയിൽ ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണകരമാകും.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്നതായിരുന്നു പദ്ധതി. ചൈനയിലെ കഷ്‌ഖർ പ്രവ്യശയുമായി ഗ്വാദ്വറിനെ ബന്ധിപ്പിച്ച് ഏഷ്യയുടെ തന്നെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി ഗ്വാദർ തുറമുഖത്തെ മാറ്റുകയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി വൻ തുകയും ചൈന പ്രഖ്യാപിച്ചിരുന്നു. റോഡ് പണിക്കായി പാകിസ്ഥാനിലെത്തിയ ചൈനീസ് എഞ്ചിനീയർമാർക്കെതിരെ ബോംബേറുണ്ടായത് വലിയ വാർത്തയായിരുന്നു.

Anandhu Ajitha

Recent Posts

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ കൂടി !വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…

4 hours ago

ഗുണ്ടകളുടെ സത്കാരം ! ഡിവൈഎസ്പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…

4 hours ago

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…

4 hours ago

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു ! തേജസ്വി യാദവിന് നിസാര പരിക്കെന്ന് റിപ്പോർട്ട്

പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…

5 hours ago

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത സഹോദരങ്ങളെന്നു സംശയം, രണ്ടു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…

5 hours ago

അടവുകളുടെ രാജകുമാരൻ കെജ്‌രിവാളിന്റെ പുതിയ അടവ്! | OTTAPRADAKSHINAM

മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt

6 hours ago