പ്രധാനമന്ത്രി നരേന്ദ്ര മോദി
രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ എത്തിയ അദ്ദേഹം ഉടൻ മഹാരാജാസ് കോളേജ് ഗ്രൗണ്ടില് ഹെലികോപ്റ്ററിൽ വന്നിറങ്ങുകയും. അവിടെ നിന്ന് റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്ത് ഒന്നര കിലോമീറ്റർ അകലെയുള്ള ഗസ്റ്റ് ഹൗസിലെത്തും. ഇവിടെയാകും അദ്ദേഹം ഇന്ന് രാത്രി തങ്ങുക.
മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
നാളെ രാവിലെ 6.30-ന് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. രാവിലെ 7.30 ഓടെ അദ്ദേഹം ഗുരുവായൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം തൃപ്രയാറിലെത്തി ശ്രീരാമക്ഷേത്രത്തിൽ രാവിലെ 10.30ന് ദർശനംനടത്തും. ഉച്ചയോടെ കൊച്ചിയിലേക്ക് തിരിക്കുന്ന മോദി വില്ലിംഗ്ഡൺ ഐലൻഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിന് ശേഷം മറൈൻ ഡ്രൈവിലെത്തി ബിജെപി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…