പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ സിക്കാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
ജയ്പുർ : പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയ്ക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
കോൺഗ്രസ് ദിശാബോധമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നുവെന്നും മുൻ തട്ടിപ്പ് കമ്പനികൾ ചെയ്തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേരുകൾ മാറ്റിയെന്നും ‘ഇന്ത്യ’ എന്ന പേര് അവരുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണെന്നും അദ്ദേഹം വിമർശിച്ചു.
‘‘കോൺഗ്രസ് ദിശാബോധമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. മുൻ തട്ടിപ്പ് കമ്പനികൾ ചെയ്തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേരുകൾ മാറ്റി. ‘ഇന്ത്യ’ എന്ന പേര് അവരുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ്. ഇന്ത്യ എന്ന ലേബൽ ഉപയോഗിച്ച്, അവർ തങ്ങളുടെ പഴയ, യുപിഎയുടെ ചെയ്തികൾ മറയ്ക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധയുണ്ടെങ്കിൽ അവർ വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ ആവശ്യപ്പെടുമായിരുന്നോ?. ഒരിക്കൽ അവർ ‘ഇന്ദിരയാണ് ഇന്ത്യ’, ‘ഇന്ത്യയാണ് ഇന്ദിര’ എന്ന മുദ്രാവാക്യം ഉയർത്തി. അന്ന് അവരെ ജനം വേരോടെ പിഴുതെറിഞ്ഞു. ഇത്തരം അഹങ്കാരികൾ വീണ്ടും അത് ആവർത്തിക്കുന്നു. ‘യുപിഎയാണ് ഇന്ത്യ’, ‘ഇന്ത്യയാണ് യുപിഎ’ എന്ന് അവർ പറയുന്നു. മഹാത്മാഗാന്ധി ഒരിക്കൽ ഒരു മുദ്രാവാക്യം വിളിച്ചിരുന്നു – ക്വിറ്റ് ഇന്ത്യ. ബ്രിട്ടിഷുകാർക്ക് രാജ്യം വിടേണ്ടി വന്നു. സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യം നൽകിയതുപോലെ, ഇന്നത്തെ മന്ത്രം ‘കറപ്ഷൻ (അഴിമതി) ക്വിറ്റ് ഇന്ത്യ’, ഡൈനാസ്റ്റി (വാഴ്ച) ക്വിറ്റ് ഇന്ത്യ’, അപ്പീസ്മെന്റ് (പ്രീണിപ്പെടുത്തൽ) ക്വിറ്റ് ഇന്ത്യ’ എന്നിവയാണ്
കേന്ദ്ര സർക്കാർ യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നത്?. രാജസ്ഥാനിൽ യുവാക്കളുടെ ഭാവി വച്ച് കളിക്കുകയാണ്. പേപ്പർ ചോർച്ച പരിപാടിയാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്തെ യുവാക്കൾ കഴിവുള്ളവരാണ്. എന്നാൽ ഇവിടത്തെ സർക്കാർ അവരുടെ ഭാവി നശിപ്പിക്കുകയാണ്’’– പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…