ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി : മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് മൻ കി ബാത്തിലൂടെ ആഹ്വാനം ചെയ്തതിന് പിന്നാലെ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തികളിൽ വ്യാപൃതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ മാദ്ധ്യമത്തിലെ പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബൈയൻപുരിയയോടൊപ്പമാണ് അദ്ദേഹം ശുചീകരണ പ്രവർത്തികൾ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം ഹാൻഡിലിലൂടെ അദ്ദേഹം പങ്കുവച്ചു.
‘‘ഇന്നു രാജ്യം ശുചിത്വത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്കിത് ബൈയൻപുരിയയും ഞാനും അതാണ് ചെയ്തത്. ശുചിത്വത്തിനുപരി കായിക ക്ഷമതയ്ക്കും ക്ഷേമത്തിനും ശ്രദ്ധ നൽകുന്നു. സ്വച്ഛ് ഭാരത്, സ്വസ്ത് ഭാരത് എന്നിവയ്ക്കു വേണ്ടിയാണ് ഇതെല്ലാം.’’– വിഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം കുറിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇന്ന് ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. അഹമ്മദാബാദിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നേതൃത്വം നൽകിയത്. ‘സ്വച്ഛത കി സേവ’ പരിപാടിയുടെ ഭാഗമായാണ് അമിത് ഷായും മറ്റു മന്ത്രിമാരും തെരുവ് വൃത്തിയാക്കിയത്. സീതപുരിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുചീകണപ്രവർത്തിയിൽ പങ്കെടുത്തു. 2014 ഒക്ടോബർ 2നാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. വെളിയിട വിസർജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നഗരമേഖലകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2021ൽ സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പദ്ധതിയും ആരംഭിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…