pm-modi-with-who
അഹമ്മദാബാദ്: ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോമിന് ഗുജറാത്തി പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ ഉച്ചകോടിക്കിടെയാണ് ട്രെഡോസ് അദാനോം ഗെബ്രിയേസസിന് മോദി ‘തുളസിഭായ്’ എന്ന പേര് നല്‍കിയത്.
ഗെബ്രിയേസസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മോദി പേരിട്ടത്.താന്‍ ഒരു പക്കാ ഗുജറാത്തിയായി മാറിയെന്ന് പറഞ്ഞ ടെഡ്രോസ് അദാനോം ഗബ്രിയോസിസ് തനിക്ക് ഒരു ഗുജറാത്തി പേര് വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ‘ ഇതിന് പിന്നാലെ, തുളസിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞതും. ആയുര്‍വേദത്തില്‍ അവിഭാജ്യ ഘടകമായ തുളസിയുടെ പേര് തന്നെ ടെഡ്രോസ് അദാനോം ഗബ്രിയോസിസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഈ ചെടിയെ ആരാധിക്കുന്നെന്നും ലോകാരോഗ്യ സംഘടനയുടെ തലവനോട് പ്രധാനമന്ത്രി പറഞ്ഞു.
വിവിധ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ ഔഷധ സസ്യമാണ് തുളസിയെന്നും പുരാതന കാലത്ത് മുറിവുകളും മറ്റ് വേദനകളും അണുബാധകളും ചികിത്സിക്കാന്‍ തുളസി പോലുള്ള ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും മോദി വ്യക്ത്മാക്കി. ‘മഹാത്മാഗാന്ധിയുടെ ഈ നാട്ടില്‍ നിങ്ങളെ തുളസീഭായ് എന്ന് വിളിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മോദി പറഞ്ഞു. ഇന്ത്യ മെഡിക്കല്‍ ടൂറിസത്തിന് പേരുകേട്ടതാണെന്നും വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാനും ആയുഷ് ചികിത്സ പ്രയോജനപ്പെടുത്താനും താല്‍പ്പര്യമുണ്ടെങ്കില്‍, ആയുഷ് വിസ ഒരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രത്യേക ആയുഷ് വിസ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലിന് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ദുഗ്‌നാഥും പങ്കെടുക്കുന്നുണ്ട്.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…