Thursday, October 8, 2026

അപൂർവ്വങ്ങളിൽ അപൂർവ്വ ക്ഷേത്രം; ഇവിടെ ഭഗവാൻ ശിവനെ ആരാധിക്കുന്നത് വൈദ്യനായി

അപൂർവ്വങ്ങളിൽ അപൂർവ്വ ക്ഷേത്രം; ഇവിടെ ഭഗവാൻ ശിവനെ ആരാധിക്കുന്നത് വൈദ്യനായി | VaitheeswaranKoil Temple

അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലമാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്.


പുരാണങ്ങളിലെ കഥകളനുസരിച്ച് ചൊവ്വാ ഗ്രഹത്തിന് കുഷ്ഠരോഗം വന്നപ്പോൾ ഇവിടെ എത്തി കുളിച്ചപ്പോൾ രോഗം സുഖമായത്രെ. സുബ്രഹ്മണ്യനും താരകാസുരനും തമ്മിലുള്ള യുദ്ധത്തിൽ പരുക്കേറ്റ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിലവ്‍ ഇവിടെ വൈദ്യനാഥനായി വന്നുവെന്നും വിശ്വാസമുണ്ട്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിൻരെ സാന്നിധ്യമുണ്ടെന്നും ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമത്രെ

തമിഴ്നാട്ടിലെ പ്രശസ്തമായ നവഗ്രഹ ക്ഷേത്രങ്ങളിലൊന്നായും വൈത്തീശ്വരൻ കോവിൽ പ്രശസ്തമാണ്. അംഗകാരൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ കുഷ്ഠരോഗം മാറിയത് ഇവിടെ എത്തി പ്രാർഥിച്ചതിനു ശേഷമാണ് എന്നാണ് വിശ്വസിക്കുന്നത്. ഏതാണ്ട് പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.

പ്രതിഷ്ഠകൾ

ഈ ക്ഷേത്രത്തിൽ വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇവിടുത്തെ പ്രദാന സ്രീ കോവിലിനു പുറത്താണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമനും ലക്ഷ്മണനും ചേർന്ന ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജഡായുകുണ്ഡം എന്ന തീർഥക്കുളവും ഇവിടെയാണുള്ളത്.

Related Articles

Latest Articles