പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ബ്രസീലിലെ ഇന്ത്യൻ സമൂഹം
റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ്. അർജന്റീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ ആചാരപരമായ സ്വീകരണം നൽകി.
പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ബ്രസീലുമായുള്ള വ്യാപാര, പ്രതിരോധ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതാണ് നാലുദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിന്റെ ലക്ഷ്യം. ബ്രസീലിലെത്തിയ പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ സമൂഹം പരമ്പരാഗത നൃത്തങ്ങളും നാടൻ പാട്ടുകളും ആലപിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
ഇന്നും നാളെയുമായാണ് റിയോ ഡി ജനീറോയിൽ ബ്രിക്സ് ഉച്ചകോടിയിൽ നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ബ്രസീലിയയിൽ വെച്ച് പ്രധാനമന്ത്രി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഏർപ്പെടും. ബ്രസീലിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി ജൂലൈ 9 ന് നമീബിയയിലേക്ക് പോകും. അവിടെ അദ്ദേഹം നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…