India

വാക്‌സിനുകളുടെ ഓരോ ഡോസിന്റെയും രേഖകൾ വേഗത്തിൽ ലഭ്യമാക്കിയതിൽ ലോകം അത്ഭുതപ്പെടുകയാണ്: ഇന്ത്യയിൽ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: വിമർശകർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിനെയും യുപിഐ പോലുള്ള സംരംഭങ്ങളെയും നിരന്തരം വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിൻ നൽകിയ ഉടൻ പൗരന്മാർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്ന് ലോകം ചർച്ച ചെയ്യുന്ന സമയത്ത്, ചില ആളുകൾക്ക് തന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് എന്ത് കൊണ്ടാണെന്നതിലായിരുന്നു ശ്രദ്ധയെന്ന് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു.

ഇത്രയധികം പേർക്ക് വാക്‌സിനുകളുടെ ഓരോ ഡോസിന്റെയും രേഖകൾ വേഗത്തിൽ ലഭ്യമാക്കിയതിൽ ലോകം അത്ഭുതപ്പെടുകയാണ്. മറ്റിടങ്ങളിൽ വാക്‌സിൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് വാക്‌സിൻ ഡോസ് ലഭിച്ചു കഴിഞ്ഞാൽ അവർക്ക് ഉടനെ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷെ, ചിലർ എന്തിനാണ് ഈ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഡിജിറ്റൽ ഇന്ത്യയിലൂടെ ഭാരതീയരുടെ ജീവിതം ലളിതമാവുക മാത്രമല്ല സുതാര്യത കൊണ്ടുവരാനും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വൻകിട കച്ചവടക്കാരും യാചകരും വരെ യുപിഐ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ ഒരു മുൻ ധനമന്ത്രി ഇതുമായി ബദ്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്ത് പദ്ധതി വിജയമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ വ്യക്തി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹർജിയുമായി എത്തിയതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിക്കാരന് രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നു സംശയിക്കുന്നതായും പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി നൽകിയതെന്നും സംശയം ഉന്നയിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

Anandhu Ajitha

Recent Posts

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

20 minutes ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

24 minutes ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

28 minutes ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

30 minutes ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

44 minutes ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

12 hours ago