India

ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി;ഊഷ്മള വരവേൽപ്പ് നൽകി ബി ജെ പി നേതാക്കൾ

ദില്ലി:ത്രിരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വ്യാഴാഴ്ച പുലർച്ചെ ദില്ലി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാർട്ടി നേതാക്കളും ഹരമണിയിച്ചാണ് സ്വീകരിച്ചത്. മെയ് 19-നാണ് ത്രിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടത്. ജി-7 ഉച്ചകോടി അടക്കം 4-ഓളം പരിപാടികളിലാണ് പ്രധാനമന്ത്രി സന്ദർശനവേളയിൽ പങ്കെടുത്തത്.പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ, ഡൽഹി എംപി രമേഷ് വിധുരി, ഹൻസ് രാജ് ഹൻസ്, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുത്തത്. . ജി-7 യോഗങ്ങളിൽ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ്ജ സുരക്ഷ എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ഹിരോഷിമയിൽ നിന്നും പാപ്പുവ ന്യൂഗിനിയിൽ എത്തിയ പധാനമന്ത്രി ഇന്ത്യ- പസഫിക് ഐലന്റ്സ് സഹകരണത്തിന്റെ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജയിംസ് മാരപ്പെ, ഗവർണർ ജനറൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.തുടർന്ന് ഓസ്‌ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ച നടത്തി. പിന്നീട് ഓസ്‌ട്രേലിയൻ ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിഡ്നിയിൽ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ യോഗത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നരേന്ദ്രമോദിയും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്. സിഡ്നിയിലെ ഖുദോസ് ബാങ്ക് അരീനയിലായിരുന്നു നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹം സവിശേഷമായ സ്വീകരണം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, മോദി-മോദി വിളികൾ സിഡ്നി സ്റ്റേഡിയത്തിൽ അലയടിച്ചു. ചടങ്ങിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ‘ദി ബോസ്’ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. ഒമ്പത് വർത്തിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി ഓസ്ട്രേലിയയിലെത്തുന്നത്. അവസാനമായി 2014-ലായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്. മൂന്ന് രാജ്യങ്ങളിലും ഇന്ത്യൻ പ്രധാനമന്തിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

Anusha PV

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

7 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

7 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

7 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

8 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

8 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

8 hours ago