India

കോൺഗ്രസിന് ചരിത്രത്തിന്റെ ഭാഗമായ ചെങ്കോലിനോട് അവജ്ഞ; നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവടിയെന്ന് വിളിച്ചു; പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ട അദ്ധ്യായത്തെ ആനന്ദഭവനിൽ ഒതുക്കിയത് കോൺഗ്രെസ്സെന്ന് ബിജെപി

ദില്ലി: കോൺഗ്രസിന് ചരിത്രത്തിന്റെ ഭാഗമായ ചെങ്കോലിനോട് അവജ്ഞയെന്നും നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവാദിയെന്ന് വിശേഷിപ്പിച്ച് ആനന്ദഭവനിൽ ഒതുക്കിയെന്നും ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ. സ്വാതന്ത്ര്യ ദിനത്തലേന്ന് നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പവിത്രമായ അടയാളമെന്ന നിലയിൽ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അതിന്റേതായ പ്രാധാന്യം നൽകാതെ കോൺഗ്രസ് ചെങ്കോലിനെ ആനന്ദഭവനിൽ കൊണ്ടു തള്ളി. നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവടിയെന്നു വിളിച്ചു. ഇത് ഹിന്ദു സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവഹേളനമാണെന്നും മാളവ്യ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ സ്പീക്കറുടെ ചേമ്പറിൽ ജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രതിഷ്ഠിക്കുമെന്നും വിശേഷ അവസരങ്ങളിൽ അത് പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിര ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച ശേഷം നടന്ന അധികാര കൈമാറ്റ വേളയിൽ പ്രഥമപ്രധാനമന്ത്രി ഏറ്റുവാങ്ങിയ, സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോൽ’ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനവും ആഹ്ലാദവും നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ഫേസ്ബുക്കില്‍ കുറിച്ചു. ചോളരാജാക്കൻമാരുടെ കാലത്ത് ധർമത്തിലധിഷ്ഠിതവും നീതിപൂർണവുമായ ഭരണത്തിൻ്റെ പ്രതീകമായിരുന്നു ചെങ്കോൽ. ധർമ ഭരണത്തിൻ്റെ അടയാളമായ ചെങ്കോൽ സ്ഥാപനം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തോടും സമ്പന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവിനെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തിൽ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോൽ മുദ്രയ്ക്ക് കീഴിൽ, മോദിയുടെ നേതൃത്വത്തിൽ കൂടുതൽ അഭിവൃദ്ധിയിലേക്ക്, ആത്മനിർഭരതയിലേക്ക് നമുക്ക് കൈകോർത്ത് നീങ്ങാമെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

Kumar Samyogee

Recent Posts

കരമനയിലെ അരും കൊല !പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കിരണ്‍ കൃഷ്ണയെന്ന് പോലീസ് ; അക്രമി സംഘത്തിലുള്ളവർ 5 വർഷം മുമ്പ് നടന്ന അനന്തു കൊലക്കേസിലും പ്രതികളായവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പിടിയിലായി. കിരണ്‍ കൃഷ്ണ എന്നയാളാണ് ഇന്നുച്ചയോടെ കസ്റ്റഡിയിലായത്.കരമന അനന്തു വധക്കേസിലും…

20 mins ago

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

52 mins ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

3 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago