നരേന്ദ്രമോദിയും ഡൊണാൾഡ് ട്രമ്പും
വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷം ഡിസംബറിൽ അമേരിക്ക സന്ദർശിക്കുമെന്ന് യു.എസ് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ . ഡിസംബറിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സമീപകാല ഇന്ത്യൻ സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദിയെ അദ്ദേഹം ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. യു.എസ്.ഐ.എസ്.പി.എഫ് ലീഡർഷിപ്പ് ഉച്ചകോടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അംബാസഡർ ഇക്കാര്യം വെളിപ്പെടുത്തിയത് .
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ വൈകാതെ തന്നെ യാഥാർത്ഥ്യമാകുമെന്ന ശുഭപ്രതീക്ഷയും സെർജിയോ ഗോർ പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിയമപരമായ ചർച്ചകളാണ് നടക്കുന്നത്. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീറിന് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കരാറിന്റെ അന്തിമ ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രമ്പും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും അംബാസഡർ ഓർമ്മിപ്പിച്ചു. ഒരിക്കൽ ഇന്ത്യയിൽ പുലർച്ചെ ആറ് മണിയായിരുന്ന സമയത്ത് പ്രധാനമന്ത്രി മോദിയെ വിളിക്കാൻ ട്രമ്പ് ആവശ്യപ്പെട്ടതായും, അദ്ദേഹം തന്നെപ്പോലെ ഉറക്കം കുറവുള്ള ആളായതിനാൽ ഈ സമയത്തും ഉണർന്നിരിപ്പുണ്ടാകുമെന്ന് ട്രമ്പ് പറഞ്ഞതായും അംബാസഡർ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചരിത്രപരമായ മുന്നേറ്റത്തിലാണെന്ന് യു.എസ്.ഐ.എസ്.പി.എഫ് ഓണററി സീനിയർ അഡ്വൈസർ അൽ മേസണും വ്യക്തമാക്കി. ഇടക്കാലത്ത് വ്യാപാരരംഗത്തും ബ്യൂറോക്രാറ്റിക് തലത്തിലും ഉണ്ടായ ചില വെല്ലുവിളികളെ മറികടന്ന് ട്രമ്പ് -മോദി സൗഹൃദം വീണ്ടും ശക്തമാക്കാൻ അംബാസഡർ സെർജിയോ ഗോർ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചയെ ട്രമ്പ് ബഹുമാനിക്കുന്നുണ്ടെന്നും മോദിയുടെ നേതൃപാടവത്തെ അദ്ദേഹം പ്രശംസിക്കുന്നുണ്ടെന്നും മേസൺ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയെക്കുറിച്ചും പസഫിക് മേഖലയിലെ സുരക്ഷയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തത്തെക്കുറിച്ചും ശുഭകരമായ സൂചനകളാണ് യു.എസ് വൃത്തങ്ങൾ നൽകുന്നത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…