വാഷിംഗ്ടണ്‍: ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു കമല. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇന്തൃന്‍ വംശജയായ യു. എസ് വൈസ് പ്രസിഡന്റ കമല ഹാരിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നു.
കൊവിഡ് (Covid19) കാലത്ത് യുഎസും ഇന്ത്യയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തെ സഹായിച്ചതില്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും കമല പറഞ്ഞു.അതേസമയം ഇന്ത്യയ്ക്കും യുഎസിനും സമാനമായ മൂല്യങ്ങളും ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങളും ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കമല ഹാരിസിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ മോദി, അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…