Saturday, April 27, 2024
spot_img

ഇന്ത്യ യു.എസിന്‍റെ നിര്‍ണായക പങ്കാളി; പാക്കിസ്ഥാനില്‍ ഭീകരഗ്രൂപ്പുകള്‍ സജീവം: കമല ഹാരിസ്

വാഷിംഗ്ടണ്‍: ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു കമല. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇന്തൃന്‍ വംശജയായ യു. എസ് വൈസ് പ്രസിഡന്റ കമല ഹാരിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നു.

കൊവിഡ് (Covid19) കാലത്ത് യുഎസും ഇന്ത്യയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തെ സഹായിച്ചതില്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും കമല പറഞ്ഞു.അതേസമയം ഇന്ത്യയ്ക്കും യുഎസിനും സമാനമായ മൂല്യങ്ങളും ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങളും ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കമല ഹാരിസിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ മോദി, അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Related Articles

Latest Articles