Kerala

തൃശൂർ പൂരം എക്‌സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല പകരം തറവാടക ഈടാക്കാനേ പാടില്ല ! ഓരോ തൃശൂർക്കാരനും പറയാനാഗ്രഹിച്ചത് പറഞ്ഞ് സുരേഷ് ഗോപി ; വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ ! തൃശൂരിൽ നടത്തുന്ന പ്രഖ്യാപനങ്ങളിൽ ദേവസ്വം ബോർഡ് വിയർക്കും

തൃശൂർ പൂരം എക്‌സിബിഷന് തറവാടകയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടേക്കുമെന്ന് സൂചന. തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ നടത്തും.തൃശൂർ പൂരം എക്‌സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല പകരം തറവാടക ഈടാക്കാനേ പാടില്ലെന്നായിരുന്നു ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പ്രതികരിച്ചത്. ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ ആയിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അല്ലാതെ ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കുന്നതിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ വാടകയായി ഇത്തവണ 2.2 കോടി വേണമെന്ന ആവശ്യത്തിൽ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്നോട്ട് പോയില്ലെങ്കിൽ തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. കഴിഞ്ഞ വര്‍ഷം 39 ലക്ഷമായിരുന്നു വാടകയിനത്തിൽ ഈടാക്കിയിരുന്നത്. പൂരത്തിൻ്റെ ചെലവുകൾ കണ്ടെത്താനാണ് എക്സിബിഷൻ നടത്തിവന്നിരുന്നത്. എന്നാൽ 2.2 കോടി നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന വാശിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ വാടകയിലുണ്ടായ ഈ വലിയ വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. വിഷയത്തിൽ സർക്കാർ ഇന്നലെ വിളിച്ച് ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കോടതിയുടെ അനുമതി തേടാതെ തീരുമാനമാകില്ലെന്നാണ് മന്ത്രിമാർ യോഗത്തിനു ശേഷം പറഞ്ഞത്. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. വാടക കൂട്ടിയ തീരുമാനം കോടതിയുടേതാണ് എന്നതിൽ ഉറച്ചു നിൽക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്. അടുത്ത നാലാം തീയതി കോടതി കേസ് കേൾക്കാനിരിക്കെ ഈ യോഗത്തിൽ മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചത്.

ഇതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ വേണ്ടിവന്നാൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഇല്ലെങ്കിലും തൃശൂർ പുരം നടത്തുമെന്നും വെല്ലുവിളിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ പൂരത്തിന്റെ കണക്ക് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം സ്ഥിതി മോശമാക്കിയിട്ടുണ്ട്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

2 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

2 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

23 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

23 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

24 hours ago