India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം വെറുതെയല്ല ! ഇനി ശത്രു രാജ്യങ്ങൾ പ്രകോപനമുണ്ടാക്കാൻ രണ്ടാമതൊന്ന് ആലോചിക്കും; എത്തുന്നു 26 റഫാലും 3 സ്കോർപീൻ അന്തർവാഹിനിയും ; ഇന്ത്യ ഇനി അജയ്യർ !

ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ മൂർച്ച കൂട്ടാൻ കൂടുതൽ റഫാൽ പോർവിമാനങ്ങൾ എത്തിയേക്കുമെന്ന് റിപ്പോർട്ട്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമാണ് റഫാൽ. ഫ്രാൻസിൽ നിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതായി പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 3 സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും ഇന്ത്യൻ സേനയുടെ ഭാഗമാകും എന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത് . സേനകൾ സമർപ്പിച്ച ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ശുപാർശ പരിഗണിക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ നാവികസേനയ്ക്കു 22 സിംഗിൾ സീറ്റ് റഫാൽ മറീൻ പോർവിമാനവും 4 പരിശീലന വിമാനവും സ്വന്തമാകും.

സുരക്ഷാഭീഷണി വർധിക്കുന്നതിനാൽ പുതിയ ആയുധങ്ങൾ എത്രയും വേഗം വേണമെന്നു നാവികസേന ആവശ്യപ്പെടുന്നുണ്ട്. വിമാനങ്ങൾക്ക് പുറമെ പ്രോജക്ട് 75ന്റെ ഭാഗമായി സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും സേന ആവശ്യപ്പെട്ടിട്ടുണ്ട്. 90,000 കോടിയോളം രൂപയുടെ ഇടപാടാണ് ഇതെന്നാണു വിവരം. എന്നാൽ .ചർച്ചകൾക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയാലേ ഇക്കാര്യത്തിൽ കൃത്യത വരുത്താൻ സാധിക്കൂ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം നിർമാണം ഇവിടെ നടത്തണമെന്നും വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. നേരത്തെ തന്നെ ഇന്ത്യൻ സേനയുടെ ഭാഗമായ റഫാൽ വിമാനങ്ങൾ പാകിസ്ഥാൻ, ചൈന അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണു വിന്യസിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

5 mins ago

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

57 mins ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

3 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

3 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

4 hours ago