പൃഥ്വി ഷാ
മുംബൈ : ആരാധന മൂത്ത് സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ക്രിക്കറ്റ് താരം പൃഥ്വി ഷാ ദേഷ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. പൃഥ്വി ഷാ മർദിച്ചെന്നും അപമാനിച്ചെന്നുമുള്ള പരാതിയിൽ ഭോജ്പുരി നടിയും ഇൻഫ്ലുവൻസറുമായ സപ്ന ഗില്ലിന്റെ അഭിഭാഷകൻ തെളിവായി കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളി പ്രചരിക്കുന്നത്. മുംബൈയിലെ പബ്ബിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.
സെൽഫിയെടുക്കാനെത്തിയ യുവാവിനെ പൃഥ്വി ഷാ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. തർക്കം രൂക്ഷമായതോടെ യുവാവിനും കൂടെയുള്ളവർക്കുമെതിരെ പൃഥ്വി ഷാ തിരിഞ്ഞു. ഇതോടെ താരത്തെ സുഹൃത്തുക്കൾ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
പബ്ബിൽനിന്ന് ഇറങ്ങിയ പൃഥ്വി ഷായെയും സുഹൃത്തിനെയും സപ്ന ഗില്ലിന്റെ നേതൃത്വത്തിൽ ആളുകൾ വാഹനത്തിൽ പിന്തുടർന്ന് ആക്രമിച്ചെന്നാണ് താരത്തിന്റെ സുഹൃത്ത് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരാതിയിൽ തൊട്ടടുത്ത ദിവസം തന്നെ സപ്ന ഗില്ലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വി ഷായും സുഹൃത്തും ചേര്‍ന്ന് പൊതു സ്ഥലത്തുവച്ച് അപമാനിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാരോപിച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ സപ്ന കേസ് ഫയൽ ചെയ്തു.ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം നടി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പുറമേ താൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കെതിരെയും നടി കോടതിയെ സമീപിച്ചിട്ടുണ്ട്.
https://twitter.com/Sportslive91091/status/1674303176772825089?ref_src=twsrc%5Etfwദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…