കൊല്ലം: മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃക്കടവൂരിൽ നീരാവിൽ ഇസ്മായിലിന്റെ മകൻ നൗഫലാണ്(24) മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലം തേനി ദേശീയ പാതയിൽ കുഴിയം കാപ്പെക്‌സിന് എതിർവശത്താണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബസ്സ് രണ്ടു വീടുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യവീടിന്റെ മുറ്റത്തേക്ക് കയറിയ ബസ്സ് തൊട്ടടുത്ത വീടിന്റെ മതിലും തകർത്താണ് ഇടിച്ചു നിന്നത്. ഇതിനിടെയാണ് റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികൻ അപകടപ്പെട്ടത്. സമയം ലാഭിക്കാനായി പുറകേ വരികയായിരുന്ന ബസ്സുമായി മത്സരിക്കുന്നതിനിടെയാണ് മുന്നേ പോയ ബസ്സ് നിയന്ത്രണം വിട്ടത്.
നന്ദനത്തിൽ നന്ദകുമാർ പിള്ളയുടേയും രഞ്ജിത് നിവാസിൽ രഞ്ജിത്തിന്റേയും വീടു കളുടെ മതിലും തകർത്താണ് ബസ്സ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങിയ ബസ്സാണ് ബൈക്ക് യാത്രക്കാരനായ നൗഫലിനെ ഇടിച്ചു തെറിപ്പിച്ചത്. കുണ്ടറയിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോവുകയായിരുന്ന നൗഫലാണ് മരണപ്പെട്ടത്. അപകടത്തിൽ ബസ്സിന് മുന്നിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന മുളവന സ്വദേശിനിയായ യുവതി ചില്ല് തകർന്ന് റോഡിലേക്ക് വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. മറ്റുള്ള വരെല്ലാം ബസ്സിനകത്ത് തെറിച്ചു വീണും മുന്നിലെ കന്പികളിലിടിച്ചും പരിക്കേറ്റു. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലെത്തിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…